Monday, 27 April 2020
Friday, 24 April 2020
Thursday, 26 March 2020
ജിഷ്ണുവിന് ജില്ലയിൽ ഐ ടി ക്വിസിൽ രണ്ടാം സ്ഥാനം, ഇനി സംസ്ഥാനത്തേക്ക്
ഉദുമ ഹയർ സെക്കന്ററി സ്‌കൂളിൽ വെച്ചു നടന്ന ജില്ലാ തല ഐ ടി ക്വിസിൽ പത്താം ക്ലാസ് വിദ്യാർത്ഥിയും, ലിറ്റിൽ കൈറ്റ്സ് അംഗവുമായ ജിഷ്ണു രണ്ടാം സ്ഥാനം കരസ്ഥമാക്കി. ഇനി കുന്നംകുളത് വെച്ച നടക്കുന്ന സംസ്ഥാന ഐ.ടി ക്വിസിൽ ജില്ലയെ പ്രതിനിധീകരിച്ച ജിഷ്ണു പങ്കെടുക്കും.
ലിറ്റിൽ കൈറ്റ്സിന്റെ ആഭിമുഖ്യത്തിൽ അമ്മമാർക്കുള്ള പരിശീലനം നടത്തി
നൂതന ടെക്നോളജി വിദ്യകൾ , QR കോഡ് സ്കാനിംഗ് , മൊബൈൽ അപ്ലിക്കേഷൻ , സമഗ്ര ഉപയോഗം എന്നിവയിൽ പ്രാവീണ്യം ഉണ്ടാക്കുക എന്ന ലക്ഷ്യത്തിൽ ചട്ടഞ്ചാൽ സെക്കന്ററി സ്‌കൂൾ ലിറ്റിൽ കൈറ്റ്സിന്റെ ആഭിമുഖ്യത്തിൽ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ അമ്മമാർക്ക് പരിശീലനം നൽകി. മദർ പി.ടി. എ പ്രസിഡന്റ് ശ്രീമതി. ഹേമ പരിശീലന പരിപാടി ഉത്ഘാടനം ചെയ്തു. യോഗത്തിൽ ശ്രീമതി. പി.കെ .ഗീത അധ്യക്ഷം വഹിച്ചു. KITE മാസ്റ്റർ, മിസ്‌ട്രെസ്സുമാരായ പ്രമോദ് മാസ്റ്റർ, ഷീബ ടീച്ചർ പരിശീലന ക്ലാസെടുത്തു. അൻപതോളം അമ്മമാർ പരിശീലന പരിപാടിയിൽ പങ്കെടുത്തു. പത്താം ക്ലാസ് കൈറ്റ് അംഗങ്ങളും പരിശീലന പരിപാടിയിൽ നേതൃത്യം നൽകി .
Subscribe to:
Posts (Atom)