Sunday 3 November 2019




        പരിശീലനവും  ഹൈടെക്  ആക്കി  കൈറ്റ്സ്  ടീം

കുട്ടികളുടെ  പഠന സമയം അധ്യാപകരില്ലാതെ നഷ്ടപ്പെടരുത്  എന്ന ലക്ഷ്യത്തോടെ  ഇനി മുതലുള്ള  എല്ലാ പരിശീലനവും ഹൈടെക് ആക്കാനുള്ള  ചുവട് വെയ്പ്പുമായി   കൈറ്റ്സ്   ടീം.   കാസറഗോഡ്  കൈറ്റ്സ്  ഓഫീസിൽ നിന്ന് നടത്തിയ വീഡിയോ  കോൺഫറൻസ്  വഴിയുള്ള  SMART MOTHER  പരിശീലനം  KITE ജില്ലാ  കോർഡിനേറ്റർ  ശ്രീ രാജേഷ്  എം.പി. ഉത്ഘാടനം  ചെയ്തു.  മാസ്റ്റർ  ട്രെയിനർ ശ്രീ.റോജി ജോസഫ്  പരീശീലന  ക്ലാസ്  വീഡിയോ കോൺഫറൻസ്  വഴി നടത്തി. പ്രിൻസിപ്പൽ  ശ്രീ. മണികണ്ഠദാസ്,  ഹെഡ്മിസ്ട്രസ്സ്‌  ശ്രീമതി പി. കെ. ഗീത  , KITE  മാസ്റ്റർ പ്രമോദ് , മിസ്ട്രസ് ഷീബ , ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ എന്നിവർ  വീഡിയോ കോൺഫെറെൻസിൽ പങ്കെടുത്തു.







ഹൈടെക്  വോട്ടിംഗ്  മെഷീനുമായി  ലിറ്റിൽ കൈറ്റ്സ്

സ്‌കൂൾ പാർലമെൻറ്  ഇലക്ഷൻ സ്‌കൂൾ ചരിത്രത്തിലാദ്യമായി  ഡിജിറ്റലൈസ്  ചെയ്ത്  ലിറ്റിൽ കൈറ്റ്സ് ടീം.  തിരഞ്ഞെടുപ്പ്  നടന്ന  മുഴുവൻ  ക്ലാസ്സുകളിലും  ഇപ്രാവശ്യം  ഡിജിറ്റൽ വോട്ടിംഗ്  പ്രക്രിയ വഴിയാണ്   തിരഞ്ഞെടുപ്പ് നടന്നത്. കുട്ടികളിൽ അഭൂത പൂർവമായ ഒരു  താല്പര്യവും  ജനാധിപത്യ രീതിയിലുള്ള സമ്മതിദാനാവകാശത്തിന്റെ ബോധമുണ്ടാക്കാനും ഇതിലൂടെ കഴിഞ്ഞു.




ലിറ്റിൽ  കൈറ്റ്സ്  ജൂനിയർ അംഗങ്ങൾക്ക് ഏക ദിന പരിശീലനം നടത്തി

  ലിറ്റിൽ കൈറ്റ്സ്  ജൂനിയർ ബാച്ചിന്റെ  ഏകദിന പരിശീലനം സ്‌കൂൾ മൾട്ടീമീഡിയ റൂമിൽ വെച്ച്‌  നടന്നു. ഹെഡ് മിസ്ട്രസ് ശ്രീമതി പി.കെ ഗീത പരിശീലനം ഉത്ഘാടനം ചെയ്തു.  സ്റ്റാഫ് സെക്രട്ടറി ശ്രീ. വാസുദേവൻ മാസ്റ്റർ , സീനിയർ അസിസ്റ്റന്റ്  രാധ ടീച്ചർ എന്നിവർ സംസാരിച്ചു. കൈറ്റ്സ്  മാസ്റ്റർ പ്രമോദ് , മിസ്ട്രസ്  ഷീബ എന്നിവർ പരിശീലന ക്ലാസ് നടത്തി.

                         



ഡിജിറ്റൽ പൂക്കളവുമായി  ലിറ്റിൽ കൈറ്റ്സ്  

 ഓണാഘോഷത്തിന്റെ ഭാഗമായി  ലിറ്റിൽ  കൈറ്റ്സിന്റെ ആഭിമുഖ്യത്തിൽ ഡിജിറ്റൽ പൂക്കളം സംഘടിപ്പിച്ചു.വർണാഭമായ പൂക്കളമൊരുക്കി  കുട്ടികൾ മികവ് കാട്ടി .  ലിറ്റിൽ കൈറ്റ്സ് ക്ലബ് അംഗം  നിഖിൽ ഒന്നാം സ്ഥാനം നേടി.

 ലിറ്റിൽ കൈറ്റ്സ് ജൂനിയർ ബാച്ചിന്റെ  ഉത്ഘാടനവും , പരിശീലന ക്ലാസും

ചട്ടഞ്ചാൽ ഹയർ സെക്കന്ററി സ്‌കൂൾ  ലിറ്റിൽ കൈറ്റ്സ് ന്റെ രണ്ടാം ബാച്ചിന്റെ ഉത്ഘാടനം  KITE മാസ്റ്റർ ട്രെയിനർ  ശ്രീ. റോജി ജോസഫ് നിർവഹിച്ചു.  യോഗത്തിൽ  ഹെഡ്മിസ്ട്രസ് പി.കെ. ഗീത  അധ്യക്ഷത വഹിച്ചു.  KITE മാസ്റ്റർ  ട്രെയിനർ  ശ്രീ. ജമാലുദ്ദീൻ ,  റോജി ജോസഫ്  എന്നിവർ പരിശീലന ക്ലാസ് കൈകാര്യം ചെയ്തു.  KITE  മാസ്റ്റർ പ്രമോദ് സ്വാഗതവും, മിസ്ട്രസ്  ഷീബ നന്ദിയും പറഞ്ഞു.
പി.കെ.ഗീത

ശ്രീ. റോജി ജോസഫ്
ശ്രീ.ജമാലുദ്ദീൻ


 



അക്ഷയും, ദീപക്കും   സംസ്ഥാന ക്യാമ്പിലേക്ക്

കാസറഗോഡ് ജില്ലാ ലിറ്റിൽ കൈറ്റ്സ്  ക്യാമ്പിൽ നിന്ന്  സംസ്ഥാന  ക്യാമ്പിലേക്ക് പത്താം  ക്ലാസ്സിൽ പഠിക്കുന്ന ലിറ്റിൽ കൈറ്റ്സ് ക്ലബ് അംഗങ്ങളായ   അക്ഷയ് കുമാറിനെയും , ദീപകിനെയും  തിരഞ്ഞെടുത്തു.  ജില്ലയി നിന്ന് മൊത്തം 16  കുട്ടികളെയാണ് സമാധാന ക്യാമ്പിലേക്ക് തിരഞ്ഞെടുത്തത് .
അക്ഷയ്  കുമാർ

ദീപക്

Saturday 2 November 2019

ഡിജിറ്റൽ മാഗസിൻ  പ്രകാശനം ചെയ്തു


ലിറ്റിൽ കൈറ്റ്സ് തയ്യാറാക്കിയ ഡിജിറ്റൽ മാഗസീനിന്റെ പ്രകാശനം  സ്‌കൂൾ പ്രിൻസിപ്പൽ ശ്രീ.മണികണ്ഠദാസ്  നിർവഹിച്ചു.  യോഗത്തിൽ  ഹെഡ് മിസ്ട്രസ് പി.കെ. ഗീത  അധ്യക്ഷത വഹിച്ചു.  KITE മാസ്റ്റർ  പ്രമോദ് സ്വാഗതവും , KITE  മിസ്ട്രസ്  ഷീബ  നന്ദിയും പറഞ്ഞു.


 

ലിറ്റിൽ കൈറ്റ്സ്  തയ്യാറാക്കിയ  ഡിജിറ്റൽ മാഗസിൻ