പരിശീലനവും ഹൈടെക് ആക്കി കൈറ്റ്സ് ടീം
കുട്ടികളുടെ പഠന സമയം അധ്യാപകരില്ലാതെ നഷ്ടപ്പെടരുത് എന്ന ലക്ഷ്യത്തോടെ ഇനി മുതലുള്ള എല്ലാ പരിശീലനവും ഹൈടെക് ആക്കാനുള്ള ചുവട് വെയ്പ്പുമായി കൈറ്റ്സ് ടീം. കാസറഗോഡ് കൈറ്റ്സ് ഓഫീസിൽ നിന്ന് നടത്തിയ വീഡിയോ കോൺഫറൻസ് വഴിയുള്ള SMART MOTHER പരിശീലനം KITE ജില്ലാ കോർഡിനേറ്റർ ശ്രീ രാജേഷ് എം.പി. ഉത്ഘാടനം ചെയ്തു. മാസ്റ്റർ ട്രെയിനർ ശ്രീ.റോജി ജോസഫ് പരീശീലന ക്ലാസ് വീഡിയോ കോൺഫറൻസ് വഴി നടത്തി. പ്രിൻസിപ്പൽ ശ്രീ. മണികണ്ഠദാസ്, ഹെഡ്മിസ്ട്രസ്സ് ശ്രീമതി പി. കെ. ഗീത , KITE മാസ്റ്റർ പ്രമോദ് , മിസ്ട്രസ് ഷീബ , ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ എന്നിവർ വീഡിയോ കോൺഫെറെൻസിൽ പങ്കെടുത്തു.
